Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Mathew Mandapam

Europe

ഡോ. ​മാ​ത്യു മ​ണ്ഡ​പ​ത്തി​ൽ ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു

മ്യു​ൻ​സ്റ്റ​ർ: ജ​ർ​മ​നി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലും സാം​സ്കാ​രി​ക സം​ഘ​ട​നാ ത​ല​ത്തി​ലും ജീ​വ​കാ​രു​ണ്യ - ​സാ​മൂ​ഹി​ക, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ പാ​ലാ ഇ​ട​മ​റ്റം സ്വ​ദേ​ശി​യാ​യ ഡോ. ​മാ​ത്യു മ​ണ്ഡ​പ​ത്തി​ൽ (82) മ്യു​ൻ​സ്റ്റ​റി​ൽ അ​ന്ത​രി​ച്ചു.

മ്യു​ൻ​സ്റ്റ​ർ രൂ​പ​ത​യു​ടെ കീ​ഴി​ൽ സോ​ഷ്യ​ൽ വ​ർ​ക്ക​റാ​യി ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ഡോ.​ മാ​ത്യു. ജ​ർ​മ​നി​യി​ൽ എ​ത്തി​യ ആ​ദ്യ​കാ​ല മ​ല​യാ​ളി കു​ടി​യേ​റ്റ​ക്കാ​ർ​ക്കും പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രി​ടേ​ണ്ടി വ​ന്ന നി​ര​വ​ധി സാ​മൂ​ഹി​ക -​ നി​യ​മ പ്ര​ശ്ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും പ​രി​ഹാ​രം കാ​ണു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ്യു​ൻ​സ്റ്റ​ർ രൂ​പ​ത​യി​ലെ ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ൾ​ക്കൊ​പ്പം ജ​ർ​മ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും സ​ഭാ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും വ​ള​ർ​ച്ച​യി​ലും അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. വ​ത്സ​മ്മ​യാ​ണ് ഭാ​ര്യ. മൂ​ന്ന് മ​ക്ക​ളു​ണ്ട്.

സം​സ്കാ​രം പി​ന്നീ​ട്. ഡോ.​ മാ​ത്യു​വി​ന്‍റെ വേ​ർ​പാ​ടി​ൽ ജ​ർ​മ​നി​യി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up